
Thottippal Bhagavathi (Y – J,V)
Link (Audio)
Link(Track)
തൊട്ടിപ്പാൾ ഭഗവതിhttps://www.youtube.com/embed/d4M4ajI5SO4
അമ്മേ നാരായണ ദേവി നാരായണ (chorus)
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ധീയിൽ തളിർക്കും ആത്മജ്യോതിസ്സായ്
പ്രണവമന്ത്രത്തിൻ ഓങ്കര ധ്വനിയായ്
അഖിലാണ്ഡമണ്ഡല ശാശ്വത ശാന്തിയായ്
നിർമ്മല നിരുപമ സൗന്ദര്യ ലക്ഷ്മിയായ്
കനിവോടെ തൊട്ടിപ്പാൾ വാഴും കാത്യായനി
അനുദിനം മുഖപദ്മo കണ്ടു കൈതൊഴുന്നേൻ
അമ്മേ (chorus)
മംഗള ഐശ്വര്യ ദീപമായ് വിളങ്ങും
തേടാതെ കിട്ടിയ അസുലഭ ശ്രീ നിധേ
സകല ചരാചര ആശ്രിതവത്സലേ
പ്രപഞ്ചത്തിന്നാധാരം നീയേ മഹേശ്വരീ
അണയാത്ത ദീപമായ് തൊട്ടിപ്പാൾ വാഴും
നിൻ പാദാംബുജം കൈകൂപ്പി തൊഴുന്നേൻ
അമ്മേ (chorus)
അഴലാമഴിയിൽ ആഴ്ന്നു താഴുമ്പോൾ
കടമിഴിയാലൊന്നുഴീയണേ, ഭഗവതീ
കാരുണ്യ സാന്ദ്രയാം തൊട്ടിപ്പാൾ മഹാമായേ
വന്ദിച്ചു ഭക്തിയാൽ തൃപ്പാദം തൊഴുന്നേൻ
അമ്മേ നാരായണ ദേവി നാരായണ (chorus)
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
KrishnaKripa 03-20-22