
ദീപാരാധന
Link (Vinod Kumar)
Link(TRACK)
ദീപാരാധനയ്ക്കു നടയടയ്ക്കുമ്പോൾ,
അഷ്ടപദിയിൽ ഞാൻ അലിയുമ്പോൾ,
നിന്നിൽ ലയിയ്ക്കും നിമിഷങ്ങളൊക്കെയും
ദിവ്യമുഹൂർത്തങ്ങളല്ലോ — എന്റെ
ധന്യമുഹൂർത്തങ്ങളല്ലോ.
ഞാനായ് നീ മാറും ദൃശ്യപരമ്പര
കാണും ഞാൻ വാതിൽപ്പഴുതിലൂടെ,
ചാരിയ വാതിൽപ്പഴുതിലൂടെ — ദേവാ
പാതിയടഞ്ഞൊരെൻ മിഴിയിലൂടെ.
എന്നും ഞാനെത്തുമീ അമ്പലനടയിൽ
ദീപാരാധനാ-സന്ധ്യകളിൽ,
മന്ത്രങ്ങൾ ദൃശ്യങ്ങൾ ആകുന്നുവോ — ഹരേ
ഈശ്വരതത്വമായ് ഉയരുന്നുവോ ഞാൻ ?
എന്നും ഞാൻ കാണുന്ന കണ്ണന്റെ കൺകളിൽ
എന്നെ ഞാൻ കാണ്മൂ പ്രതിബിംബമായ്;
വേദങ്ങളിവിടെ പിറക്കുന്നുവോ,
അറിവുകേടെല്ലാം ഹനിയ് ക്കുന്നുവോ — ഹരേ
ഒരു തിരി നാളം നിഴലകറ്റുംപോലെ —
ഒരു ദീപനാളത്തിൽ തെളിയുന്ന പോലെ
Satish Menon 05-30-18