New York

Call Us : +1 (516) 589-0669

-273. Uttama Prathista

by

on

April 5, 2018
https://youtube.com/watch?v=mFhrwC4YogI%E0%B4%89%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0

Link(TRACK)

Link(Audio-Biju Narayanan)

Link (Krithie Explained)




ദർപ്പണം അല്ലേ വരപ്രതിഷ്ഠ — ദേവാ ?

വേദാന്തസാരത്തിൽ നീയല്ലേ ഞാൻ!

ദിവ്യമാം നിൻ രൂപം തേടി ഞാനെത്തുമ്പോൾ 

വിഗ്രഹം ഞാൻതന്നെയാകുന്നുവോ ?

അതോ തത്ത്വമസി സത്യം ആകുന്നുവോ ?


നിൻ ദർശനത്തിനായ് ഞാനെത്തും നേരമാ 

വിഗ്രഹം എന്മുഖമായ്ത്തിളങ്ങും,

മാനസ മായിക ഭാവങ്ങളെപ്പോലും 

പ്രതിബിംബമായതിൽ കാണുമോ ഞാൻ?

സ്വയമേവ ഞാൻ നിൻ  പ്രതിഷ്ഠയായ് മാറിയോ

എന്നിലെ ദൈവത്തെ അറിയുന്നതോ ? 

പറയൂ ദേവാ … ദേവാ….ഗുരുദേവാ….


ക്ഷേത്രജ്ഞനെക്കാണാൻ കോവിലിലെത്തുമ്പോൾ 

ക്ഷേത്രത്തെമാത്രം ഞാൻ കാണുന്നുവോ ?

അമ്പലം ചുറ്റി പ്രദക്ഷിണം വെയ്ക്കുമ്പോൾ 

എന്നുള്ളിൽ ചിന്തയിതൊന്നുമാത്രം :–

ഞാൻ ഒരു വിഗ്രഹം ആകുന്നുവോ — ദേവാ 

ഈശ്വരനായ് സ്വയം മാറുന്നുവോ ?



Satish Menon 04-05-18