
മന്ദിരംLink(AI)Raga-Shudha Saranga
എഴുതിരിയിട്ട വിളക്കണഞ്ഞാലും,
എൻ കണ്ണൻ ഉണ്ടല്ലോ കെടാ വിളക്കായ്.
എപ്പോഴും ചാർത്തിടും വനമാല വാടിയാലും ,
എന്നുമാ മുഖ കമലം വിരിഞ്ഞു നിൽക്കും.
പൂജ കഴിഞ്ഞാലും പൂജാരി പോയാലും,
പീതാബരധരൻ കൂടെയുണ്ടേ.
പൊന്നിൽ കുളിച്ചുനിൻ ഓർമ്മകൾ നിറയുന്നു,
പകലും, ഇരവും എൻ ഹൃത്ത ടത്തിൽ.
വേദാന്ത, വിജ്ഞാന മന്ദിര വൈഭവം,
വർണ്ണിക്കാൻ വാക്കുകൾ തേടുന്നു ഞാൻ.
വാടാ മലരായെൻ പൂവാടിയിൽ പൂക്കാൻ
വാതാലയേശാ,നമിപ്പു നിത്യം.
Krishna Kripa 09-12-25