
Manassu
മനസ്സ്
Link(Audio-Navneeth UnniKrishnan)
Link (Krithie Explained)
ഇനിയൊരു ജന്മം തരുമെങ്കിൽ, കൃഷ്ണാ
എൻ മനം വീണ്ടും കവർന്നീടുമോ ?
എൻ മനം നിത്യം കവർന്നീടുകിൽ, കൃഷ്ണാ
ഞാനുമാ നീയായ് ഉയരുമല്ലോ !
മനമില്ലാ മേനിയാം ശ്രീകോവിലിന്നുള്ളിൽ
അനുപമമൂർത്തിയായ് അറിയട്ടെ നിന്നെ ഞാൻ.
ഞാൻ സ്വയം ആനന്ദമാകുന്ന വേളയിൽ
സത്യസ്വരൂപനായ് ഉയർന്നിടട്ടേ, ഞാൻ
നിത്യസ്വരൂപനായ് നിന്നിൽ ലയിച്ചിടട്ടേ !
ചിതയുമെൻ ചിന്തയും സമമെന്നറിയവേ
ഞാൻ സ്വയം വേദമായ് പ്പരിണമിയ്ക്കും.
ദേഹമെന്നാത്മാവിൻ നിഴൽ മാത്രമല്ലോ,
ആത്മസാക്ഷാൽക്കാരമാ ബോധമല്ലോ !
By Satish Menon 01-01-19