
Madhava
മാധവാ ! (V)Link(AI-M)Link(AI_F)
Link( Audio -P.Unnikrishnan)
മായാമനസ്സിൻ മടിയിൽ മയങ്ങുമ്പോൾ
മാധവാ നിന്നെ മറന്നുപോയോ — ഇവൻ ?
മാളികതന്നിൽ ഞാൻ കേറി തെളിഞ്ഞപ്പോൾ
മാധവാ നിന്നെ ഞാൻ വിസ്മരിച്ചോ ?
മാനവൻ മാധവനാകുന്ന സിദ്ധാന്തം
വേദാന്തമായ് ഞാൻ അനുകരിക്കും;
ഞാൻ സ്വയം വേദമായ് മാറുന്നതല്ലയോ
മാനവൻ മാധവനാകും പരിണാമം ?
അഞ്ജനം ചാർത്തിയ നിൻ മിഴി രണ്ടിലും
കാണുന്നു ഞാനെന്നെ മാധവനായ് ;
ഇതുനിന്റെ മായതൻ വിസ്മയമോ ഹരേ !
ഇതുതന്നെയോ ഹരേ, അദ്വൈതമർമ്മവും ?
Satish Menon 01-19-19