ബലി തർപ്പണം (S)Link(AI)
ആടി അറുതി അമാവാസി അണയുമ്പോൾ,
ആത്മാക്കൾക്കേകുന്നു ബലി തർപ്പണം.
അന്ന തോയാദി, പുഷ്‌പ്പങ്ങളും അർപ്പിച്ചു,
അത്മ സംതൃപ്തി അടഞ്ഞിടേണം.
ഒരുപാട് തേടേണ്ട പിതൃ സംസ്ക്കാരത്തെ,
ഒരു തിരി വെട്ടം അതുജ്വലിക്കും.
ഒരു പക്ഷി പ്രവരനാം ഗരുഡ പുരാണം തൻ,
ഒരു ദിവ്യ ഗ്രന്ഥം അരുളപ്പാടായ്.
തന്നിൽ വസിക്കുന്ന തത്വ ബോധത്തിനാൽ,
തന്നിലെ പൂർവ്വികർ ഓർമ്മതൻ ചൈതന്യമായ്.
തുളസി കതിരും, ചന്ദനവും, എള്ളും,
തൂശൻ ഇലവച്ചു, തർപ്പണം ചെയ്യണം,
തികവോടെ അത്മ പ്രണാമത്തോടെ
ആടി = കർക്കിടകം, അറുതി =അവസാനം
തോയം = ജലം