New York

Call Us : +1 (516) 589-0669

-263. . Shokam

by

on

February 9, 2019

Shokam

ശോകംhttps://www.youtube.com/embed/AEmOiQEfIvs

Link( Audio-Shankaran Namboothiri)

Link(TRACK)

ശോകം തുളുമ്പുമെൻ   മാനസപ്പൊയ്കയിൽ

ഓളങ്ങൾ മൂളുന്നതാണീ ഗീതാഞ്ജലി

എന്നെ ഉയർത്തിയ ദുഃഖമിത്രങ്ങളേ

അർപ്പിക്കുന്നിതാ ആത്മഗാനാഞ്ജലി

ദുഃഖമായ് നിൻകൃപ ചൊരിയുമെങ്കിൽ, കൃഷ്ണ

നിൻ ചിത്തത്തി ലീ  ഞാൻ വസിക്കുമല്ലോ

കാമാർത്ഥമെല്ലാം നിറഞ്ഞപ്പോൾ എന്നിൽ

നീ എന്ന ഞാൻ എന്നിൽ മാഞ്ഞുപോയി

അലയിൽപ്പെട്ടോരില പോൽ ഉലയുമ്പോൾ

അരികിൽ നീ ഒരുവേള  വരുമെന്നതോർത്തൂ

താപത്രയത്തിന് നു ഞാൻ  പാത്രമായപ്പോൾ

ശരണമെന്നഭയം നിൻ ചരണങ്ങൾമാത്രം

By: Satish Menon 02-09-19