New York

Call Us : +1 (516) 589-0669

-261. Kannu

by

on

February 8, 2019

കണ്ണ് (V)https://www.youtube.com/embed/uRZ8HgPsG8MLink(Dance Vishnavi)

Link(Biju -Biju Narayanan)

Link (Krithie Explained)

Link(TRACK)

കണ്ണിന്നു   കണ്ണു മനമാകുന്ന കണ്ണതിനു

കണ്ണായിടുന്നൊരെൻ കണ്ണന്റെ വിഗ്രഹം

കണ്ണടച്ചാലുമെൻ കണ്മുന്പിലെത്തും

കണ്ണന്റെ  കണ്ണിൻ  കൃപാധാര പോലവേ

മുക്തിയാൽ എൻ നിത്യ ശയനത്തിൻ മുൻപേ

ഗീത ഞാൻ  എന്നുമെൻ നാടാകെ പാടും

മഹാവാക്യ മന്ത്രങ്ങൾ ലോകർക്കേകുവാൻ

കൃഷ്ണ,  നീ എൻ നാവിൽ സ്വരമാലയാകു

എൻ നാവിലെപ്പോഴും ശ്രീകൃഷ്ണ നാമവും

ചിത്തത്തിലോ  കൃഷ്ണചാരുസ്വരൂപവും

കർണത്തിലോ കൃഷ്ണ വേണുവിൻ നാദവും —

ബ്രഹ്മ  സായൂജ്യം  കൈവരും നിർണയം

By:   Satish Menon 02-08-19