നാമംhttps://www.youtube.com/embed/gpDKf7pOzbc

Link (Audio- BijuNaraanan)
Link(TRACK)
ആത്മപ്രകാശമായ് ആനന്ദമായ്, കൃഷ്ണാ
അനുദിനം എൻ നെഞ്ചിനാശ്വാസമേകൂ !
ആത്മാവു നീതന്നെയെന്നറിഞ്ഞുയരുമ്പോൾ
അസ്തമിക്കുന്നിതാ ദുഃഖം ഹൃദയത്തിൽ.
അറിവിന്നമൃതമായ് പൊഴിയും നിൻ മൊഴികൾ
കാവ്യമായെൻ വിരൽത്തുമ്പിൽ തലോടീ ;
വിരിയാൻ വിതുമ്പുമെൻ കരളിലെ കൃതിക ളെ
നിന്റെയനുഗ്രഹം സ്വരമാലയാക്കീ !
നന്മനിറയുമീ നാമസങ്കീർത്തനം
എന്നെ ഉയർത്തിയ രാഗസുധാലയം
ആത്മാവിൽ നിൻ ജ്യോതി തെളിയുന്നു, കൃഷ്ണാ
അടിയന്റെ അഭയം നിൻ ചരണങ്ങൾ മാത്രം .
By Satish Menon 02-14-19