
മധുരസ്വപ്നംLink(AI)Link(AI) Nalinakanthi
സിന്ദൂരം ചാർത്തിയ വൈശാഖ സന്ധ്യയിൽ
സഞ്ചരി ച്ചീടുന്നെൻ ഓർമ്മകൾ നിന്നിലായ്.
സ്വപ്ന തീർഥാടനം തുടരുന്നു ശലഭമായ്,
സിരകളാം മന്മഥമലർ വാടിയിൽ.
പുഞ്ചിരി പൂനിലാ പൊൻ തരി വെട്ടത്തിൽ
പിൻ തുടരുന്നൊരു താരമായ് ഞാൻ.
പ്രഭതൂകി മനതാരിൽ കുടികൊള്ളൂവാനായി,
പരിചൊടു നിഴലായി ഞാൻ ഗമിപ്പൂ.
മായാത്ത മാധവ മധുര ലയങ്ങളാൽ,
മാനസം തുടി കൊട്ടി പാടിടുമ്പോൾ,
മധുകണം ഇറ്റിറ്റു വീഴും മലരായി,
മായാമയനുടെ മാറിൽ ചായും,
മധുരസ്മരണകൾ അയവിറക്കാൻ.
Krishna Kripa 06-16-25