ആത്മസ്വരൂപനെ അറിയാത്ത ദോഷത്താൽ
ജനിമൃതി ചക്രത്തിൽ ചുറ്റിത്തിരിയുന്നു
ഭാഗവത ശാസ്ത്ര ശ്രവണ ഭാഗ്യത്താൽ, ഹരേ
സംസാരചക്ര ഭ്രമണാവസാനമായ്
അതിസൂക്ഷ്മശുകശാസ്ത്ര വേദാന്ത രഹസ്യങ്ങൾ
മുക്തി ലഭിയ്ക്കുവാൻ സമർത്ഥമെന്നും
യദ് ഗൃഹേ നിത്യം ഭാഗവതം ഭവതി
തത് ഗൃഹമെന്നും തീർഥസ്ഥാനം
ജീവിതാന്ത്യത്തിലായ് ഭാഗവതാശ്രയേ
കൈവരും വൈകുണ്ഠ അസുലഭ സൗഭാഗ്യം
വിസ്തരിച്ചോതുമീ പീയൂഷപാനം
സാക്ഷാത് സമ്പൂണ്ണം സായൂജ്യം നിർണ്ണയം