
MOHAM
https://youtube.com/watch?v=bvbkzpfEmDE%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82
Link( Audio -Vinod Kumar)
Link (Krithie Explained)
Link(Track)
എന്നുമെൻ ചാരത്തു വരുമെങ്കിൽ, കൃഷ്ണാ
എന്തിനു വേറൊരു സ്വർഗ്ഗലോകം ?
തിരുമുഖം കണിയായ് കാണുമെങ്കിൽ, കൃഷ്ണാ
എന്തിനു മറ്റൊരു ഇന്ദ്രലോകം ?
എന്തിനു മറ്റൊരു ഇന്ദ്രലോകം ?
നിൻ മുരളിരവം ഉണരുന്ന നേരത്ത്
ഒരു മോഹമെന്നിൽ ഉദിക്കുന്നുവോ ?
നീയെൻ ഗാനത്തിൻ ശ്രുതിയാകുമോ, കണ്ണാ
ഈ സ്വരമാലതൻ നിഴലാകുമോ ?
ഈ സ്വരമാലതൻ നിഴലാകുമോ ?
എന്നും നീ ചൂടുന്ന തിരുമുടി ചാർത്തിൽ
ഒരു മയിൽ പീലിയായ് വിരിയട്ടെ ഞാൻ
ഇളം കാറ്റിൽ ഇളകുന്ന അളക്കങ്ങളായി
ഇനി ഒരു ജന്മം ജനിക്കുമോ ?, കൃഷ്ണാ
ഒരുജന്മം കൂടി തുടരുമോ ഞാൻ !
അഞ്ജലി കൂപ്പി ഞാൻ നിൽക്കുന്ന നേരത്ത്
നിന്നെ ഞാൻ കാണുന്നു തിരുമിഴിയിൽ
തത്വമസി തത്വം ഉണര്ന്നതോ
ഞാൻ സ്വയം എന്നെ അറിയുന്നതോ ?
ഞാൻ സ്വയം എന്നെ അറിയുന്നതോ ?
Satish Menon 01-27-1918