
ChandraBimbam
ചന്ദ്ര ബിംബം (V)
Link (Audio- Vinod)
സോമ ബിംബാഭ പ്രസന്ന മുഖാംബുജം
ഇന്ദീവരദള ശ്യാമള നയനം !
കാന്തം കരുണാകരം കമലേക്ഷണം
ശാന്തം ശരണ്യം വരേണ്യം വരപ്രദം !!
സകല ലോകങ്ങളും നിമിഷ മാത്രം കൊണ്ടു
സൃഷ് ടിച്ചു രക്ഷിച്ചു സംഹരിച്ചീടുന്ന
ശ്രീകൃഷ്ണ പദാന്തികേ വീണു സാഷ്ടാംഗം ഞാൻ
ആരൂഢ മോദം നമസ്ക്കരിയ്ക്കുന്നിതാ !!
യാ മനുഷ്യൻ മനോഹരൻ മാധവൻ
മായാവിഹീനൻ മധുസൂദനൻ, ഹരേ !
മാനസേ സാനന്ദം കാണണം ജഗത്പതേ
തവ പാദാംബുജം നമസ്തേ , നമസ്തേ !!
KrishnaKripa 11-13-20