New York

Call Us : +1 (516) 589-0669

-247. Varam

by

on

January 30, 2018

Varam

Linkവരം(Vinod Kumar)Link(TRACK)

ഒരു വരം തരുകില്ലേ, കൃഷ്ണാ

തിരുമുഖം കണികാണാൻ  കൃഷ്ണാ

അണയാത്ത ദീപമല്ലേ , കൃഷ്ണാ

ചാരത്തു വരുകില്ലേ, കണ്ണാ

എന്റെ ചാരത്തു വരികില്ലേ ?

കാർമുകിൽ വർണന്റെ

തിരുമുടിൽ ചാർത്തിൽ, ഞാൻ

ഒരു മയിൽ പീലിയായ്  വിരിയട്ടെ , കൃഷ്ണാ

ചന്ദനം ചാർത്തിയ മോഹനരൂപം

ഞാൻ തന്നെ ആകുമോ ഒരു നാളിൽ

സുന്ദരരൂപം അതിരമണീയം

അരുളുക നീയേ മമ ശാന്തി

എൻ മാനസമൊരു പൂജാപുഷ്‌പം

തിരുമുൻപിൽ ഞാൻ അർപ്പിക്കും  

തിരുമുൻപിൽ ഞാൻ അർപ്പിക്കും  

എന്നും ഞാൻ കാണുന്ന സത്യസ്വരൂപം

ഞാനായ്  മാറുന്ന വേളകളിൽ

വേദങ്ങൾ വീണ്ടും ഉണര്ന്നുവോ

തത്വമസി ആയി ഉയര്ന്നുവോ ?

ഞാൻ, തത്വമസി ആയി ഉയര്ന്നുവോ ?

Satish Menon 01-30-18