ക്ഷമയോടെ കാർ വർണ്ണാ കാവൽ നിന്നീടാം
ക്ഷേത്ര പാലകനായി നടകാക്കുവാൻ.
ക്ഷണികമാം ജീവിത യാത്രയിൽ കണ്ണാ,
ക്ഷതമൊന്നും ഏൽക്കാതെ കാത്തിടേണേ!.
കാറൊളി വർണ്ണനെ കാണാനായ് എൻ മനം,
കാളിന്ദിയാറ്റിൻ കര വരെപ്പോയ്..
കേഴുന്നോരെൻ ഹൃത്തിൽ വേണുഗാന ധ്വനി,
കരകാണാ ക്കടലായി നിറയേണമേ
അദ്ധ്യാത്മ ചൈതന്യ ബോധം ഉണർത്തിയെൻ
അത്മ നിർവൃതി ക്കെന്നും നിറവേകണേ.
ആരും കൊതിക്കുമാ കാൽച്ചിലമ്പിൻ നാദം,
അഖിലേശാ അനുഭൂതിയായ് പകരൂ.