New York

Call Us : +1 (516) 589-0669

229. AthmaNombaram (S

by

on

January 22, 2025

ആത്മനൊമ്പരം  (S)Link(Deepthi)Link(TRACK)

Link(AI-F), Link(AI-VIOLIN)

എൻ പാഴ്മുളം തണ്ടിൽ ഊറും നിനാദത്തിൽ,

എന്നും ഇടറുന്ന ശ്രുതി തൻ തേങ്ങലോ?. 

എന്നിലെ നൊമ്പരം മിന്നും മിഴികളിൽ 

എന്നും കാർമുകിൽ നിഴലുകളോ?

നിന്നിലെ  ഞാനും  എന്നിലെ നീയും    

ഒന്നായ് ഗീതയായ് മാറിടുമ്പോൾ, 

മന്നിൽ സഹന തപസ്സ്യയാലേ നിത്യം,

വന്നു ഭവിച്ചിടും സൽഗ്ഗുണ പ്രാപ്ത്തിയും

മനസേ നിറയും നിൻ മഹിമകളൊക്കെയും, 

മാധവാ നിന്നുടെ വേദ പ്പൊരുളുകൾ. 

മഥുരാധിപാ തവ പാദം കുമ്പിട്ടെന്നാൽ, 

മധുരമായ് പുഞ്ചിരി തൂകാം ദുഃഖാഗ്നിയിൽ.

Krishna Kripa 01-22-25