New York

Call Us : +1 (516) 589-0669

-229. Acharyan

by

on

May 15, 2025

ആചാര്യൻ

Link (Audio)

മൃതുവൊരുത്തമാചാര്യനല്ലേ !

അനുദിനാനുഗ്രഹം  മൃതിയാണു നിദ്ര !

നിദ്ര വരേയുള്ളു സർവ ദുഃഖങ്ങളും !

മൃത്യവോ നീണ്ട സുഷുപ്തി മാത്രം!

എന്നും   നിദ്രാസുഖത്തിനിടയിലും 

സാക്ഷിയെക്കണ്ടു  മടങ്ങുന്നു ഞാൻ !

ചിത്തമോ   ചിത്തത്തിലാണ്ടു ലയിയ്ക്കുന്നു

മാനവ മാധവ പരിണാമമായി !

മനസ്സിന്റെ മൂടുപടങ്ങളെ  നീക്കി ഞാൻ

അഹം എന്ന ഭാവത്തെ വിസ്മരിച്ചൂ !

നിത്യസുഷുപ്തിയിൽ ഈശ്വരനായി, വീണ്ടും

ബ്രഹ്‌മാനുഭൂതിയിൽ തന്മയനായ് !

KrishnaKripa 02-19-20