നീല നീരദവർണ്ണമാം കോമളം
സ്മേര സുന്ദര ഭവ ദ്രൂപം, കൃഷ്ണാ !
ആത്മാരാമനാം അനുപമ മൂർത്തേ
അതിശാന്തം നിൻ തിരുനയനങ്ങൾ !!
ആദ്യന്തം ഇല്ലാത്ത പരമാത്മാവേ, പ്രഭോ
ത്വത് പാദാംബുജം ഉൾക്കാമ്പിലുദിക്കണം !
സർവ ഭൂതങ്ങളിൽ നിത്യം വാണീടുന്ന
ബോധ ചൈതന്യമാം ചേതന നീയേ !!
ജന്മങ്ങൾ ഓരോന്നും നിന്നിലലിഞ്ഞീടാൻ
നോറ്റിടും നോമ്പുകൾ നാളുകൾ തോറും !
എന്നു ഞാൻ മോക്ഷമായ് , നീയായ് മാറും
നിൻ ചിത്ത വാസിയായ്, യുഗ സഹസ്രങ്ങളായ് !!