ചന്ദ്രിക
നീല വർണ്ണത്തിനു നാണം ജനിപ്പിക്കും
കാർവർണ്ണാ നിൻ കാന്തി അതിരമണീയം !
പൂവൊളി വിതറുന്ന പുഞ്ചിരിക്കൊഞ്ചലിൽ
പഞ്ചമിച്ചന്ദ്രനും അഞ്ചുന്ന പോലവേ !!
മോഹന ലീലകളാടേണം മാനസേ
മുരളിയിൽ മധുരമാം മോഹനം പാടേണം !
ഹൃദയേ തെളിയേണം നിൻ ദിവ്യ രൂപങ്ങൾ
മനമാകെ നിറയേണം മായാ മനോഹരാ !!
തിരുമാറിൽ പുണരുന്ന മണിരത്ന മാലയും
ശംഖു പോൽ വിളങ്ങും ഗളനാളവും ഹരേ !
അധരാമൃത വേണുഗാനങ്ങളും
കാണുവാൻ, കേൾക്കുവാൻ ആശിസ്സു നൽകണേ !!
KrishnaKripa 12-23-20