
കാരാഗൃഹം (S) Link(AI MALE)Link(AI FEMALE)
കാരഗൃഹത്തിൽ ജനിച്ചു എന്നാകിലും
കാരുണ്ണ്യ വാരിധേ, വസുദേവ സൂനോ.
കുടയാം അനന്തനോടൊപ്പം അമ്പാടിക്കു,
കംസാരി, ദേവകീ നന്ദനൻ യാത്രയായ്.
ആനന്ദരൂപന്റെ ദർശന പുണ്ണ്യത്താൽ,
അഞ്ചിതമായന്നു വിശ്വം മുഴുവനും.
അച്ഛനും അമ്മയും വിശ്വരൂപം കാൺ കേ,
ആത്മ ചൈതന്യത്തിൽ ആറാടി നിന്നുപോയ്.
തിര തല്ലി തുടികൊട്ടി കാർ മേഘ ഗർജ്ജനം,
തിരുവരങ്ങാക്കി യാ കാരാഗൃഹം.
തെരു തെരെ മാരിയും പെയ്തൊഴിയാതന്നു,
തിരു ദർശനം നേടി അർദ്ധ രാത്രൗ.
Krishna Kripa 12-20-24