കേളീ കല (S)
തിരുനാമ സംഗീതം ഒഴുകുമീ സന്ധ്യയിൽ,
തിരുമുഖ ദർശനം ജന്മ ഭാഗ്യം.
തികവോടെ വേണു നിനാദ തുടിപ്പുമായ്,
തിരു അരങ്ങിൽ കൃഷ്ണനാട്ട കേളി.
എൻ ആത്മ നായകൻ അരികിലുണ്ടെന്നുഞാൻ,
എൻ മനോ മുകുരത്തിൽ കനവു കാൺമ്മു.
എന്നെങ്കിലും മൃദു കരാംഗുലി സ്പർശത്താൽ,
എന്നെ തലോടുവാൻ കാത്തിരിപ്പൂ
അനുപമ ചൈതന്യ കേളീ കലകളിൽ,
അവിരാമം അത്മ ചൈതന്യമായ് നീ
അനുദിനമെത്തും ഉഷസ്സുപോൽ എന്നുള്ളിൽ
അതിരസ ശ്രുതിലയമായി മാറൂ.
Krishna Kripa 12-13-24