ഏതോരു ജന്മത്തിൽ മാനസേ കുറിച്ചിട്ടും
പകർത്താതെപ്പോയൊരെൻ കാവ്യഭാവനയിൽ
അറിയാതെ പോയ നിൻ മഹിമകൾ നിറച്ചു
ആത്മാവിലേയ്ക്കുള്ള അകലം ഞാൻ കുറച്ചു
മനസ്സിനെ മയക്കീടും മാധവ മാഹാത്മ്യം
ആത്മാവിൽ അക്ഷര ജ്ഞാനമുണർത്തി
മൗനാനുഭൂതിയാൽ മാനസം തെളിയവേ
മനതാരിൽ വിരിയുന്നു ആത്മസൗഗന്ധികം
ആത്മതീരത്ത് സൂര്യോദയമായ്
പ്രാണചലനത്തിൽ മന്ത്രോദയമായ്
സിരകളിൽ ഊറും ധർമ്മരസത്താൽ
അഹമെന്ന ഭാവങ്ങൾ അറിയാതകന്നുപോയ്