
Yanam
യാനംhttps://www.youtube.com/embed/YxiviOJkh3ALink(Dance Vishnavi)
Link ( Audio)Navneeth Unnikrishnan)
Link(Track)
കേശാദിപാദാരവിന്ദം വരെ മാത്രം
നിത്യമെൻ യാനത്തിൻ ദിവ്യയാത്ര !
തളരാതിരിക്കാൻ, തണലായിരിക്കാൻ
നിഴലായി വരുമോ ഹരേ ! യെന്റെ ചാരേ !!
സമയമില്ലായ്മയാം ആനന്ദ നിദ്രയിൽ
പ്രതിദിനം മാധവനായി ഞാൻ മാറി !
തരുമോ നിദ്രാസുഖം ജാഗ്രത്തിലും, കൃഷ്ണാ
ആ പുണ്യ നിമിഷങ്ങൾ നിർവൃതിയല്ലോ !!
കണ്ണാ ഞാൻ കാണുന്നു നിൻ കൃപാധാരയെ
കല്ലിൽ ഒളിക്കും ശിലയെന്ന പോലെ !
മായുകയില്ലാ നിൻ മായകളെല്ലാം
സുഖനൊമ്പരങ്ങളായ്, ദുഃഖ മിത്രങ്ങളായ് !!
KRISHNAKRIPA 04-27-20