New York

Call Us : +1 (516) 589-0669

216. YadhukulaKamboji (S)

by

Krishna Kripa

on

March 20, 2025

യദുകുല കാംബോജി

യമുനയിൽ ഓളങ്ങൾ ഇളകിടും വേളയിൽ, 

യദുകുല കാംബോജി ലയന സുഖം. 

യാദവ കുലപതി  വാതാലയേശന്റെ, 

യശസ്സിൻ മറ്റേറ്റുന്നീ രാഗ ലയം

മായിക ലോകത്തിൻ മാധുര്യലഹരിയിൽ, 

മാധവ മുരളീ നിനാദ സുഖം. 

മാസ്മര രാഗ ശ്രുതി ശുദ്ധ ഭാവങ്ങൾ,

മുര മർദ്ദനാ നിൻ മുർത്തീ ഭാവം.

കരുണാമയൻ തന്റെ കല്പിത ശീലുകൾ,

കരളിൻ കുളിരായ് കാംബോജിയായ്. 

കമനീയ വിഗ്രഹദർശനം മോക്ഷമായ്, 

കണ്ണൻ കാവലായ് കനിയേണമേ.

Krishna Kripa 12-01-24

Leave a Reply

Your email address will not be published. Required fields are marked *