New York

Call Us : +1 (516) 589-0669

211. KanchanaNoopuram

by

on

കാഞ്ചന നൂപുരം Link (Hari Texas)

കനകാഭ വെല്ലും കസവു മുണ്ടും ചാർത്തി, 

കനച്ചിലങ്ക കിലുക്കി നീ വന്നെത്തി. 

കരിവളകൈകളാൽ കൈ കൊട്ടി കളിയാടി, 

കടമിഴിയാൽ എന്നെ തഴുകിയോ, കാമിനീ  

കൂവളനയനേ പ്രിയ സഖി എൻ കരൾ,

കവരുന്നു, ശൃങ്കാര ലഹരിമയത്താൽ 

കിളി മൊഴിയായ് വന്നു, ചൊന്ന രഹസ്യങ്ങൾ,

കനവിൽ കുളിരായ്  തീർന്നു വല്ലോ

കനവുകൾ കാഞ്ചന നൂലിനാൽ നെയ്യവേ, 

കാമിനീ കദനങ്ങൾ മറന്നുപോയ് ഞാൻ  

കുളിരായ്, കിനാവായ്, സങ്കൽപ്പ റാണിയായ്, 

കരളിൽ പ്രതിഷ്ഠിച്ച വിഗ്രഹമായ് നീ

കാവലായ് നീയെന്നും അരികിലുണ്ടെങ്കിലോ,

കണ്ണുനീർ തുള്ളിയും മണിമുത്താകും.

കനിവായ് നീയേകിയ അത്മഭാവങ്ങളെൻ, 

കവിതാ ശകലങ്ങൾ  ആയ്  രമിപ്പൂ

Krishna Kripa 11-04-24