New York

Call Us : +1 (516) 589-0669

-210. Thiruvonam

by

on

February 27, 2021

തിരുവോണംLink(AI), Link(AI-V2)

ഓർമ്മകൾ മേയുമീ അമ്പല മുറ്റത്ത്      

തിരുവോണ നാളിലൊന്നെത്തുവാൻ മോഹം !

മന്ദസ്മിതം തൂകും തിരുമുഖം കാണുമ്പോൾ

അനുകരിക്കും സദാ അനുഗ്രഹമായി ഞാൻ !!

എന്നേക്കാളേറെയെന്നെ അറിയും കണ്ണാ

നിന്റെ കാലൊച്ചകൾ കേട്ടീടുവാൻ ! 

മൺതരികളറിയാതെ ഞാൻ നടക്കുമ്പോൾ

വിളിപ്പാടകലെ നീ നിൽക്കുന്ന പോലെ !!

നേത്രദ്വയങ്ങളിൽ കാണുമാ കാരുണ്യം

മുത്തായ്‌ മാറ്റി എൻ അശ്രു  കണങ്ങളെ !

ഒരുമാത്ര ഹൃദയേ നീ എത്തീടുമെങ്കിൽ 

കല്പകാലം വെറും നിമിഷതുല്യംപ്രഭോ!!

KrishnaKripa 02-27-21