New York

Call Us : +1 (516) 589-0669

206. Kripanjanam

by

on

കൃപാഞ്ജനംLink(Vaidehi V1)

ആത്മീയ ചിന്തയിൽ ആറടി നിൽക്കവേ

ആത്മസരസ്സിലായ് അമൃത ധാര

അദ്വൈതാംബുജ  ഹാരം ഞാൻ ചാർത്തിടാം

അകതാരിലച്ചുതാ  അവതരിക്കൂ

നിൻ പ്രേമ ഭക്തിതൻ പൗർണ്ണമി സന്ധ്യയിൽ

മനതാരിൽ വിരിഞ്ഞൊരു ചൈതന്യ പുഷ്പമേ

നിനക്കാരേകി ഇത്രയും നീലാഭ

കണ്ണൻറെ കൃപാഞ്ജനം നീയും എഴുതിയോ ?!

ഉള്ളിൽ പ്രതിഷ്ഠിത പ്രാണകോശം പോലെ

എൻ ഹൃദയ പദ്മത്തിൻ ജീവനല്ലേ നീ

ആത്മാനുഭൂതിതൻ ആദ്രമാം ഭാവത്തിൽ

മാനസം മൗനമായ്, മാധവനായ് മാറി

Krishna Kripa 09-18-24