New York

Call Us : +1 (516) 589-0669

205. PanchabhoothaThilakam

by

on

January 28, 2025

പഞ്ചഭൂതതിലകം

ഹരിഹര പുത്ര  ശ്രീ ധർമ്മ ശാസ്താവേ

വിഷ്ണു ശൈവത്തിൻ  സമ്മിശ്ര രൂപമേ

ബോധപൊരുളിന്റെ കേവല ഭാവത്തിൽ

പഞ്ചഭൂതങ്ങൾതൻ നാഥനല്ലേ, പ്രഭോ

വേദവേദാന്തത്തിനപ്പുറം ജ്വലിക്കും നിൻ

തിരുധ്യാന നിഷ്ടമാം മിഴികൾക്കുള്ളിലായ്

കാണാമൊരത്ഭുത അദ്വൈത ഭാവങ്ങൾ

സദ്ഗുണ ദർശന പുണ്യസ്വരൂപമായ്‌

കൈവല്യതീരമാം തിരുസന്നിധാനത്തിൽ

തത്വമസി മന്ത്ര ധ്വനി ഉദിച്ചുയരവേ

ശാന്തമായ് ശരണം  വിളിക്കുമ്പോൾ, അയ്യപ്പാ

തത്വമായി നിന്നിൽ ഞാൻ അലിഞ്ഞലിയുന്നു

Krishna Kripa 09-20-24

Leave a Reply

Your email address will not be published. Required fields are marked *