New York

Call Us : +1 (516) 589-0669

199. Chandhanam (S)

by

Satish Kalath

on

February 24, 2025

ചന്ദനം

ചന്ദന മണമൂറും സുന്ദര വിരി മാറിൽ,

ചന്തത്തിൽ തല ചായ്ച്ചു മയങ്ങീടവേ,

ചടുലത പെരുകിയോരെൻ ഹൃദയ സ്പന്ദനം,

ചാരുതയോടൊരു സ്വപ്നം നെയ്തെടുത്തു

 ആയിരം കൈയ്യോടു നിന്നെ തഴുകിയും,

 ആ മേനി മെയ്യോടു ചേർത്തണച്ചും,

 അഭിലാഷ ജാലകം മെല്ലെ തുറക്കവേ,

 അനവദ്യ സുന്ദര ഭാവമേറി.

ഒരു നാളിൽ ചില മോഹം ഉള്ളിൽ തളിരിട്ട്,

ഒരു ചെറു നാമ്പായ് മുളച്ചീടവേ,

ഒരു നേരമെങ്കിലെൻ കൺമുന്നിൽ എത്തിയാൽ,

ഒരുപാട് കഥയുണ്ട്  പങ്കു വയ്ക്കാൻ.

അനവദ്യ= അവർണ്ണനീയം

ചടുലത = മനോഹാരിത

KrishnaKkripa 07-23-24

Meanings

chandanam

Leave a Reply

Your email address will not be published. Required fields are marked *