മായാ മനസ്സിന്നറയിൽ മയങ്ങുമ്പോൾ
യാദവാ നിന്നെ ഞാൻ ഭജിയ്ക്കുവതെങ്ങിനെ
മാധവാ നിന്നെ ഞാൻ കാണുവതെങ്ങിനെ
ഒരു നല്ല തിരുനാളിൽ മാറുമെൻ മറയെല്ലാം
നിൻ തിരുമിഴിയാൽ ഉഴിയുമെങ്കിൽ, ഹരേ
അഴകാർന്ന നീല മിഴികളിലൊഴുകും
തോരാത്ത മഴയായ് നിൻ കൃപാധാര
എൻ ഹൃദയ വൃന്ദാവനിയിലായ് വിരിയുന്ന
കായാമ്പൂക്കളെ നുള്ളിയെടുത്തു ഞാൻ
മൃദുവാം ദളങ്ങളിൽ മഹിമകൾ എഴുതവേ
എന്നാത്മപുഷ്പ പരാഗമായ് നിറയൂ നീ, കൃഷ്ണാ
പരാഗമായ് നിറയൂ