New York

Call Us : +1 (516) 589-0669

56-JeevithaNawka

- JeevithaNawka

by

Sathish menon

on

ആത്മീയ വിദ്യാ രഹസ്യങ്ങൾ കോർത്തു ഞാൻ

അർപ്പിയ്ക്കാം നിത്യവും ബോധപുഷ്പാഞ്ജലി

ബന്ധിതമാകുമെൻ ജീവിത നൗകയ്ക്കു

ബന്ധനമുക്തിയ്ക്കു തുണയേകണേ, കൃഷ്ണാ

ബന്ധനമുക്തിയ്ക്കു തുണയേകണേ

 

സംസാര നാടകശാലതൻ വേദിയിൽ

കിംസാരവേഷങ്ങൾ ആടിത്തിമിർക്കവേ

വിവിധ വേഷങ്ങൾ  അരങ്ങൊഴിഞ്ഞീടവേ

വിരഹിയാം ദേഹിയെ തിരയുന്നു ജന്മവും

 

നിത്യവും ഞാനെന്ന സത്തയെ തേടുമ്പോൾ

നിദ്ര എന്നെ പുൽകി, ഞാൻ  ദേഹിമാത്രമായ്

മായുന്നു , മറയുന്നു മനസ്സും ശരീരവും

മനതാരിൽ ആത്മസ്വരൂപനാം നീ മാത്രം

മനതാരിൽ ആത്മസ്വരൂപനാം നീ മാത്രം

കിംസാരവേഷങ്ങൾ= വ്യർഥവേഷങ്ങൾ