New York

Call Us : +1 (516) 589-0669

-180. Akae

by

on

April 17, 2021

അകലെ (V)Link(AI-M)Link(AI-F)

Link (Audio)https://www.youtube.com/embed/Uy1fZmZJ6ng

അഭിരാമ ഗാനങ്ങൾ അറിയാതെ പാടുമ്പോൾ

അരികിലെത്താറുള്ള അമ്പാടി പൈതലേ!

കേട്ടില്ലല്ലോ കണ്ണാ, ചലമ്പൊലി നാദം

മഴവില്ലുപോൽ വന്നു മറഞ്ഞു പോയോ?

അകലെ കിനാവിനും അപ്പുറത്തായി

മിഴിനട്ടു ഞാനെന്നും കാത്തിരിയ്ക്കും!

വാനിലെ താരകൾ പരിഹസിച്ചാലും

മൃദുലമാം  കാലൊച്ച കാതോർത്തിരിക്കും!!

അടിമലരിണയിൽ പ്രണമിയ്ക്കുവാനായ്

ആത്മാവിൽ തെളിയുന്ന ഗീതവുമായ് ഞാൻ!

പൂനിലാവ് മെഴുകിയ പൂമുഖ മുറ്റത്ത്

കല്പാന്തകാലത്തോളം കാത്തിരിയ്ക്കും 

KrishnaKripa 04-17-21