New York

Call Us : +1 (516) 589-0669

-18-ThankaThhala

- ThankaThhala

by

Sathish menon

on

ഗോപീചന്ദന  സുന്ദരക്കുറിയുമായ്

ഗോക്കളെമേച്ചു നീ വന്നിടുമ്പോൾ, കൃഷ്ണാ

പുൽക്കൊടി പോലും  കാത്തിരുന്നു നിൻറെ

തിരുപാദസ്പർശന പുണ്യത്തിനായി

 

തങ്കത്തളകൾതൻ  കളരവം കേൾക്കവേ

മാനത്തു താരകൾ താരാട്ടു പാടും

വെൺതിങ്കൾ പോലും തിരി നീട്ടി നോക്കും

കണ്ണൻറെ കൊലുസിൻറെ പൊന്നിൻ തിളക്കം

 

മാനസേ വിടരുമെൻ  ജീവന പുഷ്‌പത്താൽ

കീർത്തന മാലിക കോർത്തിടാം നിനക്കായ്

സത്യമായ് നാവിൽ നീ നിറയുമ്പോൾ

നിത്യമായ് തിരുനാമസങ്കീർത്തനങ്ങൾ, എന്നിൽ

നിത്യമായ് തിരുനാമസങ്കീർത്തനങ്ങൾ