New York

Call Us : +1 (516) 589-0669

18- Sharashayya

- Sharashayya

by

Sathish menon

on

Chakravakam

പിതാമഹഃന്നെന്നപോൽ  ശരശയ്യ ഒരുക്കി 

കർമ്മ ഫലങ്ങൾ ഒരുക്കിയ കാലമേ

കർമ്മ രഹസ്യങ്ങൾ വിസ്തരിച്ചോതുന്ന

നിൻ കലാസൃഷിതൻ വൈഭവം വിസ്മയം!

 

കാലം കുറിച്ചിടും പാപപുണ്യ ഫലം

താൻ താൻ അനുഭവിച്ചീടുമെന്നേ വരൂ

യുഗസഹസ്രങ്ങൾ തപസ്സനുഷ്ഠിച്ചാലും

പാപകർമ്മത്തിൻ പ്രതിക്രിയ ആകുമോ?!

 

കർമ്മധർമ്മാദികൾക്കാധാരമായിടും

സത്യമേ! നിൻ കാൽക്കൽ എൻ പ്രണാമം

ധർമ്മ ബോധത്തോടെ കർമ്മങ്ങൾ ചെയ്തിടാൻ

ധർമ്മ ദൈവങ്ങളെ പ്രതിഷ്ഠിയ്ക്കാം അകതാരിൽ