New York

Call Us : +1 (516) 589-0669

178. Athmeeya Jalakam (S)

by

on

March 20, 2024

ആത്മീയ ജാലകം (S)Link (AI)

  Link (AI)

ആത്മീയ ജാലകം മെല്ലെ തുറന്നിടാം

ആത്മ സ്വരൂപന്റെ വരവായി ചാരെ

ഇന്ദ്രിയ നായകാ മിഴി പൂട്ടിടൂ, ഞാൻ

ഇന്ദ്രജാലം കാട്ടി ശാന്തി നേടട്ടെ. 

ഉന്മത്തനായി ഞാൻ മാനസ വീണ തൻ,       

ഉയിരുള്ള തന്ത്രിയാൽ ചിന്തു പാടും.

എന്നുമെൻ ചിന്തകൾക്കന്ത്യം വരുത്തി നീ,

എൻബ്രഹ്മ തേജസ്സായ് മാറിടേണം.        

ഒട്ടും മടിയാതെ നിദ്രയിൽ വന്നെത്തി,

ഒട്ടേറെ പരിഭവം തീർത്തിടുമ്പോൾ,

വിശ്വം മുഴുവനും തേജോമയമാക്കു,

വിശ്രുത ഗംഭീര പ്രതിഭാ പ്രഭാവമേ!

KrishnaKripa 03-20-24