New York

Call Us : +1 (516) 589-0669

174-Surabhilam

- Surabhilam

by

Sathish menon

on

ഓർമ്മകൾ കൂട്ടിനായ് ഓടിയെത്തീടുമ്പോൾ

ചിന്തകൾ ചിറകുകൾ വീശിയ നേരം!

സുന്ദര സുരഭില ഭാവലയത്താൽ

ശ്രീകൃഷ്ണ വിഗ്രഹം തീർത്തു ഞാൻ മാനസേ!!

 

പൂനിലാവൊഴുകും നിൻ പുഞ്ചിരിക്കൊഞ്ചലിൽ

പഞ്ചാമൃതത്തിൻ്റെ മാധുര്യ സാരം! 

അഞ്ജനലോചനാ ചിന്താമണിയേ

നെഞ്ചകത്തായ് നിന്നെ ചേർത്തുവക്കും!!

 

വേദചക്ഷുസ്സിൻ്റെ ദിവ്യ വീക്ഷണത്താൽ  

അറിവിൻ്റെ ഉത്തുംഗശൃoഗത്തിലേറി!

സത്ത്വഗുണത്തിൻ ധർമ്മ രസത്താൽ

പൂർണതയിലേക്കു ഞാൻ പറന്നുയരും!!