
https://www.youtube.com/embed/_EKrCxunsp0പുല്ലാംങ്കുഴൽ (V)Link(AI) Neelambari
Link (Shankaran Namboothiri)
പുല്ലാംങ്കുഴൽവിളി കേൾക്കുന്ന നേരം
തങ്കക്കിനാവിൽ ലയിച്ചുപോയി ഞാൻ
പൂനിലാവൊഴുകിയ വിണ്ണിൻറെ മാറിൽ
കണ്ണൻറെ കാലൊച്ച കേട്ട പോലെ
പൂന്തേൻ ഒഴുകും നിൻ മന്ദഹാസത്തിൽ
സാനന്ദമെൻ മനം അലിയുന്നുവോ?!
പുഞ്ചിരി ശോഭയാൽ തിളങ്ങും നിൻ മുഖപദ്മം
അഞ്ചിതമാക്കും എൻ അന്തരംഗം
കാലചക്രത്തിനും സാക്ഷിയായീടുന്ന
അതിരുകളില്ലാത്ത പരമാത്മാവേ
വേദ വേദാന്ത വിജ്ഞാന പൊരുളായ്
അന്ധകാരാന്തകനായി നീ അടിയനിൽ
KrishnaKripa 05-24-21