കണ്ണൻറെ അധരങ്ങൾ പുണരുവാനായി
കരതാരിലണിയുന്ന വേണുവായെങ്കിൽ
തൃക്കയ്യിൽ മുരളീരവമൊഴിക്കീടവേ
ധന്യമായ് എൻജന്മം തിരു സ്പർശനത്താൽ
വേണുഗാനാമൃതം മധുരമെന്നാകിലും
മുരളികക്കറിയുമോ കരളിലെ കദനങ്ങൾ
മധുരമായ് മാനസ വീണ മീട്ടുമ്പോൾ
തന്ത്രിതൻ നൊമ്പരം ആരറിയുന്നു
പുല്ലാങ്കുഴലിലെ സാന്ദ്രനാദങ്ങളിൽ
ഇടറുന്ന ഈണത്തിൻ തേങ്ങലുണ്ടോ?
ഏതോരു ജന്മത്തിൽ എഴുതിയ ഗാനങ്ങൾ
ശ്രുതിചേരാതിവിടെ അലയുന്നുവോ ?