തുഞ്ചൻത് എഴുത്തച്ഛൻ Link(GOOD)Link(REF)
“മലയാള ഭാഷതൻ കുലദൈവമേ,
അക്ഷരപ്പൂക്കൾ വിരിയിച്ച പുണ്യമേ…
കിളിപ്പാട്ടിലൂടേ നീ പാടിയ നേര്,
ഞങ്ങൾ തൻ നെഞ്ചിൽ അലതല്ലി നിൽപ്പു.
അറിവിന്റെ വെളിച്ചമായ് വാഴുക എന്നും,
മലയാള മണ്ണിലെ കനക താരമേ!
ശാരിക പൈതലേ ചൊല്ലൂ നീ മെല്ലേ
സത്യ ധർമ്മാദികൾ ഒട്ടും മടിയാതെ
ധർമ്മ ക്ഷേത്രമാം കർമ്മ ക്ഷേത്രത്തിലെ
സനാതന ധർമ്മത്തിൻ മർമ്മം നീ ചൊല്ലൂ
അതിസൂക്ഷ്‌മമാം നിൻ ധർമ്മസിദ്ധാന്തത്തിൽ
ചിന്തകളെ ഞാൻ കടഞ്ഞെടുക്കുമ്പോൾ
സുന്ദര വാണികൾ ജന്യമാകും എന്നിൽ
വേദനേത്രങ്ങളായ് മിഴികൾ തുറന്നീടും
ധ്യാന പൂർവ്വം സത്യസന്ധ തയോടെ ഞാൻ
ആത്മീയയാത്രാ പടവുകൾ താണ്ടി
ആനന്ദത്തോടെ ധർമ്മ ബോധത്താൽ
അനന്തമാം സാക്ഷീ ഭാവത്തിലെത്തും
KrishnaKripa 12-28-23