
ഗുരു രൂപംLink(Jyothi)https://www.youtube.com/embed/PfRpJy_bQSg
Link( Vinod)
കണ്ടൂ ഞാൻ എന്നിലെ ഗുരു രൂപം
ശ്രീ നാരായണ ഗുരു രൂപം
അറിവിന്നറിവായ് വാഴും എന്നിലെ
ആത്മസ്വരൂപൻറെ ആദി രൂപം
ഉള്ളിൽ വിളങ്ങും പരമാത്മ രൂപം
ഉണ്മ നീ മാത്രമാണെൻറെ നാഥാ
തിരയില്ല നിന്നെ ഞാൻ കോവിലിലിൽ മാത്രം
വിശ്വം മുഴുവനും നിറഞ്ഞു നീ നില്പൂ
തത്വമായ് നിന്നെ ഞാൻ അറിയുമ്പോൾ, ദേവാ
ഉണരുന്നു അദ്വൈത മന്ത്ര ധ്വനി
ദർപ്പണം ഉത്തമ പ്രതിഷ്ഠയായ് ഉയർത്തിയ
വേദാന്ത സാരത്തിൽ നീയല്ലേ ഞാൻ , ദേവാ
വേദാന്ത സാരത്തിൽ നീയല്ലേ ഞാൻ
KrishnaKripa 12-22-23