New York

Call Us : +1 (516) 589-0669

160- Sudamavu

- Sudamavu

by

Sathish menon

on

സാന്ദീപനീമുനി തന്നുടെ ഗുരുകുലം

സൗഹൃദ സൗഭാഗ്യ കേദാരമാം

സ്വന്തം സഹപാഠി സുധാമാവ് തന്നുടെ

സങ്കടമെല്ലാം ഒഴിച്ചു നീ ശ്രീ ഹരേ !

 

ഒരു പിടി അവിലിന്നു പകരമായ് ദൈവീകം

ഒരുപാട് ധനധാന്യം ഏകി കണ്ണൻ.

ഒരുയുഗം അനുഭവിച്ചാസ്വദിക്കാനായി

ഒരുപാട് സ്നേഹം കുചേലനായി

 

കൃഷ്ണ്ണന്നു നേദിക്കാൻ ഒരുകിഴി അവിലുമായ്

തൃഷ്ണ്ണ കൂടാതെ നടന്നു ചെന്നാൽ

വൃഷ് ണ്ണി കുലേശ്വരൻ മാറോടണച്ചെന്നും

 വൃഷ്ടി ചൊരിഞ്ഞിടും സ്നേഹ വായ്പ്പാൽ