New York

Call Us : +1 (516) 589-0669

16. Kanner

by

on

May 20, 2018

Kanner

കണ്ണുനീർ https://www.youtube.com/embed/Nl3VeD7OPww

Link (Audio)

Link (Krithie Explained)


ദുഃഖങ്ങളെയൊക്കെ പുഞ്ചിരിയാക്കിയ 

നിന്നെ ഞാനെന്നും വണങ്ങിടട്ടേ,

മന്ദസ്മിതത്തിനാൽ കണ്ണീർ മറയ്ക്കും നിൻ 

സ്വത്വമാഹാത്മ്യം പുകഴ്ത്തിടുന്നേൻ — കൃഷ്ണ !

സ്വത്വമാഹാത്മ്യം പുകഴ്ത്തിടുന്നേൻ!


ഞാൻ സ്വയം ഗീതയായ് മാറുന്ന നേരത്തു 

ഞാനറിയുന്നു നിൻ നൊമ്പരങ്ങൾ.

ദുഃഖാഗ്നിതന്നിലും നീ വരം നൽകുവോൻ 

നിന്നെ ഞാനെന്നും  സ്തുതിച്ചിടട്ടേ  — കൃഷ്ണ !

നിന്നെ ഞാനെന്നും സ്തുതിച്ചിടട്ടേ!


മന്ദസ്മിതത്താൽ മറയ്ക്കുന്ന നിൻ കണ്ണീർ 

എന്നും ഞാൻ നേരേയനുകരിയ്ക്കും.

മാനസേ നീ വരച്ചീടുന്ന ചിത്രങ്ങൾ 

ഞാനെൻ ഹൃദയത്തിൽ സൂക്ഷിയ്ക്കട്ടേ, 

കൃഷ്ണമണിപോലെ കാത്തിടട്ടേ — കൃഷ്ണ !

കൃഷ്ണമണിപോലെ കാത്തിടട്ടേ !


വ്യഥതൻ നിഴലായ നിന്റെ മന്ദസ്മിതം 

കാണുന്നു ഞാനിങ്ങുയർന്നീടവേ.

ദുഃഖം സഹിയ്ക്കൽ തപസ്സാക്കി മാറ്റിയ 

നിന്നെ ഞാനെന്നും നമസ്കരിയ്ക്കും — കൃഷ്ണ !

നിന്നെ ഞാനെന്നും നമസ്കരിയ്ക്കും.


*”തത്വമസീ”-സത്യം എന്നിലുദിയ്ക്കുമ്പോൾ 

എൻ ദുഃഖം അസ്തമിച്ചീടുമല്ലോ

അഗ്നിയിൽ കർപ്പൂരമെന്ന പോലെ — കൃഷ്ണ !

അഗ്നിയിൽ കർപ്പൂരമെന്നപോലെ ! 



(* ജീവാത്മാവും പരമാത്മാവും — ഭക്തനും കൃഷ്ണനും– ഒന്നുതന്നെ എന്ന സത്യം.  മഹാവാക്യമായ “തത്വമസി” = തത് +ത്വം +അസി =  നീ അത് തന്നെയാണ്)

BY Satish Menon 05 20 18