വിഷ്ണു ലോകംLink(Deepthi-P)
LinkDeepti-Home Orchresta)
കൃഷ്ണാർച്ചനക്കായ് തിരുനട പൂകുമ്പോൾ
തൃഷ്ണ വെടിഞ്ഞു ഞാൻ നിന്നിൽ ലയിച്ചാൽ
ആത്മാനുഭൂതികൾ കതിർ ചൂടി നില്കും
വാതലയേശൻറെ വനമാലികയിൽ
ഒരു തുളസീദളമായിരുന്നെങ്കിൽ
കാതോർക്കും ഹൃത്തട തിരുസ്പന്ദനം ഞാൻ
കേൾക്കും ശ്രുതി മധുര രക്ഷാ മന്ത്രം
കാളിയ മർദ്ദന നർത്തന വേളയിൽ
ചിലമ്പൊലി നാദം കേൾക്കുന്ന നേരം
കാളിന്ദി ഓളങ്ങൾ ആന്ദോളനം ചെയ്യും
കണ്ണൻറെ കാലിണ തഴുകുവാനായി
തിരുമുടിക്കെട്ടിലെ അളകങ്ങളായി
ഇളം കാറ്റിൽ ആടിക്കളിക്കുന്ന നേരം
മാനസം കവർന്നിടും സുന്ദര തിരുമുഖം
മായാതെ മറയാതെ മമ മുന്നിൽ നിന്നും
KrishnaKripa 12-18-23