156. വർണ്ണാശ്രമധർമ്മംLink( Jyothi)
വർണ്ണ നാമാദികൾ ഉണ്ടോ ജഗത്രയേ
വർണ്ണ വ്യവസ്ഥകൾ തെറ്റിദ്ധരിപ്പോർ നാം
ശാസ്ത്ര ഗ്രന്ഥങ്ങൾതൻ താളു മറിയ്ക്കവേ
വർണ്ണ തത്വത്തിൻ സത് പ്പൊരുൾ തെളിയുന്നു
ശോകാന്ധകാരം ദ്രവിപ്പിച്ചിടുന്നവർ
ശൂദ്രരെന്നു വിളിച്ചു പുകഴ്തിനാൻ
ദാനദായകർ ആമോദമേകവോർ
വൈശ്യരെന്നല്ലോ വിളിച്ചിതു സൂരികൾ
ദേശ സംരക്ഷണം സംസ്കൃതി വൈഭവം
ആചരിച്ചീടുവോർ ക്ഷത്രിയ ധീരരും
ജ്ഞാനം പകരുവോർ ബ്രാഹ്മണ ശ്രേഷ്ഠരും
ശാസ്ത്രം പറയുന്ന നാലു വർണ്ണങ്ങളാം
ജന്മമല്ലാ തൻ വർണ്ണത്തിൻ കാരണം
കർമ്മവും, ധർമ്മവും, ജ്ഞാന ഹേതുക്ക ളാം
കർമ്മ ചാരിയാം നാം തന്നെ ശൂ ദ്രരും
ദാനമേകുമ്പോൾ വൈശ്യരും നാം തന്നെ
കാവ്യകലാ രാജ്യ സംസ്കാര സംരക്ഷണം
നമ്മിലെ ക്ഷത്രിയൻ തന്നെ ചെയ്യുന്നതും
ജ്ഞാനം പകരുന്ന നാം തന്നെ ബ്രാഹ്മണർ
ആരുമേ താഴ്ന്നവരല്ലല്ലൊരിക്കലും
ആത്മചൈതന്യ സ്വരൂപ മഹത്വക്കൾ
വസുദേവ കുടുംബ ബന്ധുക്കളല്ലോ
സത് ഗുണ സമ്പന്ന മക്കളാണേവരും
നമിക്കാം പരസ്പരം വീണു നമിച്ചിടാം
സദ് ഗുരു തിരു പാദ പദ്മങ്ങളിൽ സദാ
KrishnaKripa 12-12-24