New York

Call Us : +1 (516) 589-0669

153-JanmaSabhalyam

- JanmaSabhalyam

by

Sathish menon

on

ഓർമ്മതൻ മടിത്തട്ടിൽ തല ചായ്ച്ചിരിക്കവേ

അറിയാതെ നീ എന്നിൽ നിറഞ്ഞു പോയി, കൃഷ്ണാ!

നിദ്രതൻ പടിപ്പുര വാതിലിൽ എത്തിയോ?

നിൻ സ്വപ്നസാഫല്യ സുന്ദര നിമിഷമോ?!!

 

ഏതോരു ജന്മത്തിൽ എഴുതിയ ഗാനങ്ങൾ

ജീവന തന്ത്രിയിൽ നിൻ ശ്രുതി ചേർന്നു!

കാറ്റിൽ കളിയോടം ഒഴുകിവരും  പോലെ

ഓരോരോ കൃതികളായ്‌ വിരലിൽ തലോടി!!

 

കാരുണ്യ വാഹിനിയാകുമാ തിരുമൊഴി

മുരളി പൊഴിക്കുന്ന സാന്ദ്രനാദങ്ങളായ്!

ആരാരുമറിയാതെ ചേതസ്സിനുള്ളിൽ

ചേതനയായ്‌ നീ നിറഞ്ഞു നിന്നു!

എന്നും, ഭാവമണ്ഡലത്തിൽ നിറഞ്ഞു നിന്നു!!