ചിന്താശകലം (S)Link(Jayashree)

Link (Deepti-P)Link(AI) Pefrfect
വിരിയാൻ വിതുമ്പുമെൻ അക്ഷര പൂക്കൾക്ക്
വിരവിൽ സുഗന്ധവും, മധുവും ഏകാൻ,
വാതാ ലയേശാ തവ കൃപ മാത്രമാം,
വരമൊഴിക്കായി ഞാൻ കാത്തിരിപ്പു.
അതിർ വരമ്പൊന്നുമില്ലവിടുത്തെ ഭക്തിയിൽ,
ആത്മാവിൽ ആ വക്ത്രം ഒന്നു മാത്രം.
അതിമോഹം അങ്ങയെ തൊട്ടു തലോടുവാൻ,
അതിനായി തിരുവരം ഏകിടേണം.
ചിതാനന്ദ രൂപന്റെ ദർശന സായൂജ്യം,
ചിത്തത്തിൻ സങ്കൽപ്പ സാഫല്യമാം
ചെന്തളിർ മേനി പുണരുമാ വേള ഞാൻ,
ചിന്തിച്ചു, ചിന്തിച്ചു, സത്യമാക്കും.
വക്ത്രം = മുഖം
KrishnaKripa 10-27-23