ഓടിതളർന്നോരെൻ ജീവിത യാത്രയിലും,
ഓർമ്മയിൽ നിൻ മുഖം ഒന്നു മാത്രം.
ഓർക്കും സുഖ ദുഃഖ സംഗമ വേളയിലും
ഒപ്പമുണ്ടാകണേ തേർതെളിക്കാൻ.
അഹമെന്നഭാവം അറിയാതകലുംമ്പോൾ,
ആത്മീയ ജ്ഞാനത്തിൻ തിരി തെളിയും.
ആകാര സൗഷ്ടവ വർണ്ണനാ വൈഭവം
ആരൂഡ്ഡ ചൈതന്യ മന്ത്രം മാത്രം.
സർവ്വം സദാനന്ദം സർവ്വ ഹൃദയാരാദ്ധ്യം
സന്തതം സാധുജനാനാം പരം
സന്താപം ഒക്കെ ഒഴിക്കണേ ശ്രീ കൃഷ്ണാ
സായൂജ്യ ദർശനം ഏകൂ കണ്ണാ
സന്തതം= എപ്പോഴും, സദാ
സൗഷ്ടവം =സൗന്ദര്യം