New York

Call Us : +1 (516) 589-0669

-141. Yavanika

by

on

April 29, 2021

യവനികLink(AI-F) Thodi

എന്നിലെ എന്നെ ഞാൻ തിരിച്ചറിയും മുമ്പേ

ആയുസ്സു തീർന്നു പോകാതിരിക്കണേ!

കൃഷ്ണാനിൻ തത്ത്വo  ഗ്രഹിയ്ക്കുന്നതുവരെ

എന്നിലെ പ്രാണനെ നിലനിർത്തീടണേ!!

ജീവിത നാടക വേദിയിലെനിക്കായ്

ഇനിയെത്ര വേഷങ്ങൾ ബാക്കിയുണ്ട്?, പ്രഭോ!

ശ്രേഷ്ഠവേഷത്തിനായ് കാത്തിരുന്നീടവേ

സത്വരം യവനിക വീഴ്ത്തിടായ്‌ക, ഹരേ!!

സത്യം നീ മാത്രം എന്നിലെന്നറിയുവാൻ

കാലമേനീ എന്നെ കാത്തുനിർത്തായ്‌ക!

ഒരു നവ ജീവിതചര്യ തുടങ്ങും ഞാൻ

മൃതു എൻ വാതിലിൽ  മുട്ടിടും മുൻപേ!!

KrishnaKripa 04-29-21