
https://www.youtube.com/embed/4U-Di9PZZDI( song with Lyrics)https://www.youtube.com/embed/rEKQDi5e5Qktrackhttps://www.youtube.com/embed/pZw7ddyCsA0Intro
KHNA Link(Final Studio) Link (Track)
KHNA (Final Final Song)Link
സനാതനഃധർമ്മത്തിൻ വരദാനമായി
കൈരളി ദേവി പ്രസാദിച്ചു നൽകിയ
ഹൈന്ദവ വേദിതൻ മണ്ഡപത്തിൽ
ആയിരം നെയ്ത്തിരി നാളം കൊളുത്തേണം
കനകപ്രഭ വിശ്വം നിറയുവാനായ്
മാതൃഭാഷതൻ നാദ തരംഗങ്ങൾ
ശ്രേഷ്ഠ മലയാള പൈതൃകംതാൻ
ധർമ്മ ദൈവങ്ങളെ സാക്ഷിയാക്കി നാം
ഹൈന്ദവധർമ്മം കൈവിടാതെന്നുമേ
ജാഗരൂഗരായി കൈകോർത്തിടാം
അദ്വൈത ചിന്താധാരയൊഴുക്കി
സത്യവും ധർമ്മവും മാറോടു ചേർത്ത്
നർത്തന മാടുമീ സർഗവേദിയിലായ്
കനകനൂപുര സുന്ദര താളത്തിൽ
കനവേകി കലയുടെ കളരവമായ്
കാന്തി ചിന്തുന്നൊരാ കാവ്യകലാവൃന്ദം
കാന്ത വലയങ്ങൾ തീർത്തിടുമ്പോൾ
കാരണഭൂതരായ് കൈകോർത്തവർതൻ
കാലിണ കുമ്പിട്ടിടുന്നു ഞങ്ങൾ
കൈകൂപ്പി വന്ദിച്ചിടുന്നു നിത്യം
KrishnaKripa 04-30-23